കേരളത്തിൻ്റെ കടൽത്തീരത്തുനിന്നും ധാതുക്കൾ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം കേരള തീരത്തിൻ്റെ പരിസ്ഥിതിയെ താറുമാറാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുമെന്നും കെആർഎൽസിസി.
നവംബർ 28 ന് പ്രസിദ്ധീകരിച്ച ടെണ്ടർ നടപടികളിൽ പതിമൂന്ന് മിനറൽ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം കൊല്ലം തീരത്താണ്.
242 ചതുരശ്ര കിലോമീറ്ററിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള മണലാണ് ഖനനം ചെയ്യുന്നത്. ......
യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 18.457 gm LSD Sugar Cube, 2.5640 gm MDMA , 33.68 gm കഞ്ചാവുമായി ആലപ്പുഴ, പാതിരാപ്പിള്ളി, വലിയ വീട്, രഞ്ജു ആന്റണി 30. എന്നയാളെയാണ് പിടികൂടിയത്. പേട്ട ജംഗ്ഷനിൽ ഉള്ള ഫ്ലാറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ......

കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ട് (ഐ.ഐ.ടി.എം) കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
ജനുവരി 19 വരെ നീളുന്ന മൂന്ന് ദിവസത്തെ ടൂറിസം മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്.
പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ടൂറിസം ബോർഡുകൾ, അഞ്ച് വിദേശ രാജ്യങ്ങൾ, വിവിധ ട്രാവൽ ട്രേഡ് സംഘടനകൾ എന്നിവയും, തീർത്ഥാടനം, സാഹസിക യാത്ര, സംസ്കാര - പൈതൃക സ്ഥലങ്ങൾ, ബീച്ചുകൾ, വന്യജീവി കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങിയവ സംബന്ധിച്ച നിരവധി സ്റ്റാളുകളും പ്രദർശനത്തിനുണ്ട്
കേരളം, തെലങ്കാന, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഒറീസ, ജമ്മു ആൻഡ് കാശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തുർക്കി, മലേഷ്യ, വിയറ്റ്നാം, ബാലി, തായ്ലൻഡ്, നേപ്പാൾ,Tഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം വകുപ്പുകളും പ്രദർശനത്തിനുണ്ട്.
ഐഐടിഎം ഡയറക്ടർ രോഹിത് ഹംഗൽ,സഹ ഡയറക്ടർ സഞ്ജയ് ഹഖു, സിഹ്രയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോസ് പ്രദീപ്, ഐസിപിബിയിലെ ഗവേണിംഗ് ബോർഡ് അംഗം യുസി റിയാസ്, ടിഎഎഐ ചെയർപേഴ്സൺ മരിയമ്മ ജോസ്, എസ്കെഎഎൽ കൊച്ചി പ്രസിഡന്റ് നിർമ്മല ലില്ലി, കേരള ട്രാവൽ മാർട്ട് സൊസൈറ്റി സിഇഒ കെ. രാജ്കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബിസിനസുകാർക്ക് വേണ്ടിയും, യാത്രികർക്ക് വേണ്ടിയുമായി പ്രത്യേകം ഉൽപ്പന്ന - സേവന സൗകര്യങ്ങൾ (B2B & B2C) ഒരുക്കിയിട്ടുണ്ട്.
പതിനായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേള പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് , സ്ഫിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു.
സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതികൾ, വെൽനസ് യാത്ര എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ മേള. ......
കൊച്ചി: ദക്ഷിണ നാവിക സേനയ്ക്ക് ഇത് അഭിമാന മുഹൂർത്തം. 65 വർഷം പഴക്കമുള്ള നേവൽ എയർ ഓപ്പറേഷൻസ് (എൻഎഒ ) സ്കൂളിൽ നിന്ന് റെഗുലർ എയർ ഓപ്പറേഷൻസ് കോഴ്സ് പാസായ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് വർണ്ണാഭമായി.
കോഴ്സിൻ്റെ നൂറാമത് ബാച്ചിൽ പങ്കെടുത്ത് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയ്നികളാണ് ഗോൾഡൻ വിംഗ്സ് ഏറ്റു വാങ്ങി രാജ്യ സേവനത്തിന് തയ്യാറായിരിക്കുന്നത്.
പാസ്സിംഗ് ഔട്ട് പരേഡിൽ നേവൽ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് മുഖ്യ അതിഥിയായിരുന്നു. ......
കൊച്ചി: ചേന്ദമംഗലത്തി മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഋതു ജയന്റെ (27) മൊഴി പുറത്ത്. ആക്രമണത്തിൽ കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ താൻ ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ......
കൊച്ചി : രാജ്യ സഭാ അംഗം അഡ്വ.ഹാരിസ് ബീരാൻ എം പിയുടെ ഓഫീസ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.......
പറവൂർ : അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം.......
മുനമ്പം: സർക്കാരും ജുഡീഷ്യറിയും മുൻകൈയ്യെടുത്ത് എത്രയും വേഗം മുനമ്പം പ്രശ്നം പരിഹരിക്കണമെന്ന് ഡോ. ശശി തരൂർ എംപി .......
കൊച്ചി: ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള,TDAAK ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടന്നു. ചടങ്ങിൽവീൽ അലൈൻമെന്റ് സർവീസ് ചാർജിന്റെ പുതുക്കിയ പ്രൈസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും ഉള്ള ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടത്തി.വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് ഏർപ്പെടുത്തിയെന്ന് ടയർ ഡീലേഴ്സ്& അലൈൻമെന്റ് അസോസിയേഷൻ (കേരള)സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ കൊച്ചിയിൽ നടന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അലൈൻമെൻ്റ് മെഷിനറി സ്പയേഴ്സിലും, സർവീസുകളിലും, വൈദ്യുതിനിരക്കിലും കെട്ടിടവാടകയിനത്തിലും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വില വർദ്ധനവുകൾ താങ്ങാവുന്നതിലും അധികമായതിനെ തുടർന്നാണ് വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ ഒരൽപം വർദ്ധനവ് ഏർപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ......
കൊച്ചി: കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്), കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജനുവരി 14, 15 തീയതികളിൽ സംഘടിപ്പിച്ച 'ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചർ : ഇൻ്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ് ജെൻ ഹയർ എഡ്യൂക്കേഷൻ' എന്ന അന്താരാഷ്ട്ര കോൺക്ലേവിൻ്റെ മികച്ച വീഡിയോ അവാർഡ് കരസ്ഥമാക്കി. അക്കാദമിക വിജയങ്ങൾ, നൂതനത്വം, സാമൂഹികമായ സ്വാധീനങ്ങൾ എന്നിവയിൽ ഊന്നിനിന്നുകൊണ്ടുള്ള കഴിഞ്ഞ അഞ്ചുവർഷമായിട്ടുള്ള രാജഗിരിയുടെ ശ്രദ്ധേയമായ നേട്ടങ്ങളുംവികസന പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചാണ് അവാർഡ് നേടിയ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ......